മാവൂരിലും പരിസര പ്രദേശങ്ങളിലും ഭാ ഗിക ലോക്ക്‌ ഡൗൺ.

MTV News 0
Share:
MTV News Kerala

ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ.

1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ എന്നിവ 50% ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വെച്ച് പ്രവർത്തനം നടത്താവുന്നതാണ് ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.

2. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തനം നടത്താവുന്നതാണ്

3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടകളും രാവില 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ 50% ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യസ്ഥാപനങ്ങൾ 50% ജീവനക്കാരെ വെച്ച് തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

5. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .

6. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായർ ഉൾപ്പെടെ)

7. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കേണ്ടതാണ് .

8. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്.

9. ഹോട്ടലുകളിലും സ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ പാർസൽ സംവിധാനം നടപ്പിലാക്കാവുന്നതാണ്.

10. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്

11. ആരാധനാലയങ്ങളിൽ കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്