
മലപ്പുറം | താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യവാവിന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരി വസ്തുക്കളുമായി താമിര്‍ ജിഫ്രി ഉള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ്. ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് പുലര്‍ച്ചെ 1. 45നാണ്.ഇതിനിടക്ക് പോലീസ് ക്വട്ടേഴ്സില്‍ വെച്ചാണ് മര്‍ദനമേറ്റതെന്നാണ് സൂചന. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)