ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.പി.ഐ(എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി പ്രതിനിധികളുടെ നിവേദനം സ്വീകരിച്ചുകൊണ്ടാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

ചെറൂപ്പ സി.എച്ച്.സി പ്രവര്‍ത്തനം വിപുലീകരിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഓണാവധിക്ക് മുമ്പായി പുറപ്പെടുവിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ചെറൂപ്പ സി.എച്ച്.സിക്ക് കീഴിലുള്ള സബ് സെന്ററുകളുടെ നിയന്ത്രണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്ന വിഷയം പരിശോധിക്കാമെന്നും തെങ്ങിലക്കടവ് കാന്‍സര്‍ സെന്ററിന്റെ സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍ നടന്നുവരുന്ന കെട്ടിട നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറക്ക് കൂടുതല്‍ തുക അനുവദിക്കുന്ന വിഷയം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പുതിയ വ്യവസായ സംരംഭം ആരംഭിക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഗ്രാസിം കമ്പനി ഹൈക്കോടതിയില്‍ നിന്ന് സമ്പാദിച്ച സ്റ്റേ ഉത്തരവാണ് തടസ്സമായി നില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് എം.എല്‍.എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.

പി.ടി.എ റഹീം എം,എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ സി.പി.ഐ(എം) കുന്ദമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.കെ മുരളീധരന്‍, ഇ.എന്‍ പ്രേമനാഥന്‍, പുതുക്കുടി സുരേഷ് എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

Share:
MTV News Keralaകട്ടാങ്ങൽ:ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.പി.ഐ(എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി പ്രതിനിധികളുടെ നിവേദനം സ്വീകരിച്ചുകൊണ്ടാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ചെറൂപ്പ സി.എച്ച്.സി പ്രവര്‍ത്തനം വിപുലീകരിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഓണാവധിക്ക് മുമ്പായി പുറപ്പെടുവിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ചെറൂപ്പ സി.എച്ച്.സിക്ക് കീഴിലുള്ള...ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും.