കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി.ജി നന്ദകുമാർ സംരംഭകത്വ പ്രാധാന്യം, സംരംഭക സാധ്യത മേഖലകൾ, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ്സ് നയിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജെമിൻ “സംരംഭവും ബാങ്കിങ് നടപടി ക്രമങ്ങളും” എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്ലി ജോസ് , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ എന്നിവർ സംസാരിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി.ജി. നന്ദകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് ഇ ഡി ഇ പാർവ്വതി ടി.എൻ നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)