ബിജെപി ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവ് കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

MTV News 0
Share:

ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സന ഖാനെ കാണാനില്ലായിരുന്നു. ഭര്‍ത്താവ് അമിതിന്റെ അടുത്തേക്ക് പോയതായിരുന്നു സന ഖാന്‍.ഇതിന് പിന്നാലെയാണ് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ രംഗത്തെത്തിയത്. ബി ജെ പിയുടെ മഹാരാഷ്ട്ര ന്യൂനപക്ഷ മോര്‍ച്ച നേതാവാണ് സന ഖാന്‍. അമിതിനെ കാണാന്‍ നാഗ്പൂരില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോയതായിരുന്നു സന. രണ്ട് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങും എന്ന് പറഞ്ഞായിരുന്നു പോയത്.എന്നാല്‍ തിരികെ വരാതിരിക്കുകയും ഫോണില്‍ വിൡച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജബല്‍പൂര്‍ പൊലീസും നാഗ്പൂര്‍ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമിത് അറസ്റ്റിലായത്. മദ്യക്കടത്ത് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന അമിത് ജബല്‍പൂരിന് സമീപം വഴിയോര ഭക്ഷണശാല നടത്തുകയായിരുന്നു.