നെയ്മർ ഇന്ത്യയിലേക്ക്; എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ മുംബൈ സിറ്റിക്കൊപ്പം
ക്വാലാലംപൂർ: ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, കരീം ബെൻസീമ. ആരാണ് ഇന്ത്യയിലേക്ക് എത്തുക എന്ന ചോദ്യത്തിന് ഉത്തരമായി. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ നെയ്മർ ജൂനിയറിന്റെ അൽ ഹിലാലും. ടൂർണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജ് രണ്ട് പാദങ്ങളിലായാണ്. ഹോം ആന്റ് എവേ രീതിയിൽ രണ്ട് മത്സരങ്ങൾ. മുംബൈ സിറ്റിയ്ക്കെതിരെ ഹോം മത്സരം കളിക്കാനാണ് നെയ്മർ ഇന്ത്യയിലേക്ക് എത്തുക.
പൂനെയിലെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലക്സിലാണ് മുംബൈ സിറ്റി ഹോം മത്സരങ്ങൾ കളിക്കുന്നത്. മുംബൈ ഫുട്ബോൾ എരീനയിലെ അസൗകര്യങ്ങൽ കാരണമാണ് ക്ലബിന്റെ മത്സരങ്ങൾ പൂനെയിലേക്ക് മാറ്റിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഗ്രൂപ്പ് ഇ യിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തില്‍ ഷബാബ് അല്‍ ഹിലാലിനെ 4-2ന് തോല്‍പ്പിച്ചാണ് അല്‍ നസർ എ എഫ് സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. കരീം ബെൻസീമയുടെ അൽ ഇത്തിഹാദ് ഗ്രൂപ്പ് സി യിലും ഇടം പിടിച്ചു.
ഏഷ്യയിലെ വിവിധ ലീഗുകളിൽ മുന്നിലെത്തിയ 40 ടീമുകളാണ് എഎഫ്സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്. കഴിഞ്ഞ തവണ ഐഎസ്എൽ വിന്നർ ഷീൽഡ് ലഭിച്ചതോടെയാണ് മുംബൈ സിറ്റി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് മുംബൈ സിറ്റി ചാമ്പ്യൻസ് ലീഗിന് എത്തുന്നത്. മുമ്പ് 2002 ൽ മുംബൈ സിറ്റി എഎഫ്സി ചാമ്പ്യൻസ് ലീഗ് കളിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)