മാവൂരിന്റെ പരിസര പഞ്ചായത്തുകളിൽ നിലവിൽ വന്ന ക്രിട്ടിക്കൽ/കണ്ടയിന്മെന്റ് സോണുകൾ നിയന്ത്രണങ്ങൾ
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും.
ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ.
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം
കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് – ചൂലൂർ 14,കോഴിമണ്ണ 18,
കാരശ്ശേരി ഗ്രാമപഞ്ചായത്ത് – കുമാരനെല്ലൂർ 1,മൈസൂർ മല 10
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് -ചുള്ളിക്കാപറമ്പ് വെസ്റ്റ് 13
മുക്കം മുന്‍സിപ്പാലിറ്റി –അഗസ്ത്യമുഴി 12, മാങ്ങപൊയിൽ 9,
പെരുവയല്‍ ഗ്രാമപഞ്ചായത്ത് -പൂവ്വാട്ടുപറമ്പ് ഈസ്റ്റ് 11,അലുവിൻ പിലാക്കൽ 12,തടപറമ്പ് 14,വെള്ളിപറമ്പ് ഈസ്റ്റ് 20,ചെറുകുളത്തൂർ 4
താമരശ്ശേരി ഗ്രാമപഞ്ചായത്ത് – പരപ്പൻ പൊയിൽ വെസ്റ്റ് 13, കെടവൂർ 15, താമരശ്ശേരി 7,
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് – അമ്പലപ്പാറ 13,തിരുവമ്പാടി ടൗൺ 14
ക്രിട്ടിക്കൽ കണ്ടയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ
ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊര കൂടിചേരലുകളും അനുവദനീയമല്ല.
ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല.
അവശ്യവസ്തു സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ് മണിവരെ പ്രവര്‍ത്തിപ്പാക്കാം.
ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണം രാത്രി 7.30 വരെയായിരിക്കും.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കും .
വാര്‍ഡുകളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 50 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കും.
© Copyright - MTV News Kerala 2021
View Comments (0)