മുക്കം: സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ബൈത്തുസ്സകാത്ത് ആനയാംകുന്ന് ഓട്ടോറിക്ഷ സമർപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ടീച്ചർക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.
വോപ സന്നദ്ധ സംഘടനയുമായി സഹകരിച്ച് നോർത്ത് കാരശ്ശേരിയിൽ നിർമ്മിക്കുന്ന വീടിൻെറ നിർമ്മാണ സാമഗ്രികൾക്കാവശ്യമായ ധനസഹായം ജമാഅത്തെ ഇസ്‌ലാമി കാരശ്ശേരി ഏരിയാ പ്രസിഡണ്ട് എം അബ്ദുസ്സലാം പഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർക്ക് കൈമാറി.
25 വർഷമായി ആനയാംകുന്നിൽ പ്രവർത്തിച്ചുവരുന്ന സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത്. സ്വയംതൊഴിൽ, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ചികിത്സ തുടങ്ങിയ നിരവധി മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുവാൻ ഇക്കാലയളവിൽ ആനയാംകുന്ന് ബൈത്തുസ്സകാത്ത് ഘടകത്തിന് സാധിച്ചിട്ടുണ്ട്.
ആലിക്കുഞ്ഞ് മണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട് , എം.സി.സുബ്ഹാൻ ബാബു, കെ.പി. ചെറിയനാഗൻ, സമാൻ ചാലൂളി, ഇ.പി. ബാബു, ടി.എം. ജാഫർ ,പി.കെ.ഷംസുദ്ധീൻ ,എം.പി. ജാഫർ മാസ്റ്റർ, ഫർസാദ് .എൻ.സി എന്നിവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)