കെ എസ് ഇ ബി അസി: എഞ്ചിനീയർക്ക് പഞ്ചായത്ത് ഭരണസമിതി ജനകീയ യാത്രയയപ്പ് നൽകി; ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാരെന്ന് വി. കുഞ്ഞാലി
മുക്കം: പന്നിക്കോട് കെ എസ് ഇ ബി ഓഫീസിനെ ജനസൗഹാർദ ഓഫീസാക്കി മാറ്റുറുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച അസി: എഞ്ചിനീയർ സതീഷ് കുമാറിന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ജനകീയ യാത്രയയപ്പ് നൽകി. 2018ൽ പന്നിക്കോട് സെക്ഷനിൽ അസി: എഞ്ചിനീയറായി എത്തിയ സതീഷ് കുമാർ കഴിഞ്ഞ ദിവസമാണ് സർവീസിൽ നിന്ന് വിരമിച്ചത്.
പന്നിക്കാേട് ജിഎൽപി സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് യജമാനൻമാരെന്നും ജനങ്ങളെ യജമാനൻമാരായി കണ്ട് പ്രവർത്തിച്ചതാണ് സതീഷ് കുമാറിനെ വ്യത്യസ്തനും ജനകീയനുമാക്കിയതെന്നും അദ്ധേഹം പറഞ്ഞു.* ചടങ്ങിൽ സതീഷ് കുമാറിനുള്ള ഉപഹാരവും വി. കുഞ്ഞാലി കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, അഡ്വ: കെ.പി സൂഫിയാൻ, ഗ്രാമ പഞ്ചായത്ത്
മുൻ പ്രസിഡൻ്റ് വി. ഷംലൂലത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, എം.ടി റിയാസ്, രതീഷ് കളക്കുടിക്കുന്ന്, ആയിഷ ചേലപ്പുറത്ത്, ടി.കെ അബൂബക്കർ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ സി. ഹരീഷ്, യു പി മമ്മദ്, മജീദ് മൂലത്ത്, സത്താർ കൊളക്കാടൻ, ഷംസുദ്ധീൻ ചെറുവാടി, മാധ്യമ പ്രവർത്തകൻ സി. ഫസൽ ബാബു, പി.പി റഷീദ്, ലുഖ്മാനുൽ ഹഖീം തുടങ്ങിയവർ സംസാരിച്ചു. പി.പി സതീഷ് കുമാർ മറുപടി പ്രസംഗം നടത്തി.
1996 ജനുവരി 8 ന് കെ എസ് ഇ ബി ലിമിറ്റഡിൽ ലൈൻമാനായി മുക്കം ഇലക്ട്രിക്കൽ സെക്ഷനിൽ ജോലിയിൽ പ്രവേശിച്ച സതീഷ് കുമാർ ,വിവിധ തസ്തികകളിലും, സ്ഥലങ്ങളിലും ജോലിചെയ്ത ശേഷമാണ് പന്നിക്കോട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് അസി:എൻജിനീയർ ആയി വിരമിച്ചത്.
പി എസ് സി മീറ്റർ റീഡർ ലിസ്റ്റ് വഴി 1996 ജൂൺ മാസത്തിൽ കാസർഗോഡ് നിലേശ്വരം സെക്ഷനിൽ മീറ്റർ റീഡറായി നിയമിതനായി, തുടർന്ന് മാവൂർ സെക്ഷനിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും 1999 നവംബർ വരെ മിറ്റർ റീഡർ തസ്തികയിൽ ജോലി ചെയ്യുകയും ചെയ്തു , അതേമാസം ഓവർസിയർ പദവിയിലേക്കും, തുടർന്ന് സബ് എഞ്ചിനീയർ തസ്തികയിലേക്കും സ്ഥാന കയറ്റം ലഭിച്ച അദ്ദേഹം 2006 ൽ ഇലക്ട്രിക്കൽ സെക്ഷൻ വൈത്തിരിയിലും, പിന്നീട് ഇലക്ട്രിക്കൽ സെക്ഷൻ മാവൂരിലും ജോലി ചെയ്തു. 2012 ൽ കുന്നമംഗലം സബ്സ്റ്റേഷനിൽ അസിസ്റ്റന്റ് എഞ്ചിനിയറായി സ്ഥാനകയറ്റം ലഭിക്കുകയും, പിന്നീട് അമ്പലപ്പറമ്പ് സബ്ബ് സ്റ്റേഷൻ, തിരുവമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ എന്നിവിടങ്ങളിൽ സേവനം നടത്തിയതിനു ശേഷമാണ് പന്നിക്കോട് ഇലക്ട്രിക്കൽ സെക്ഷനിൽ എത്തിയത്. തന്റെ സർവീസിൽ കൈകാര്യം ചെയ്തിട്ടുള്ള എല്ലാ തസ്തികകളിലും ജോലി ചെയ്തിട്ടുള്ള എല്ലാ ഓഫിസുകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തയാളാണ് സതീഷ് കുമാർ. തന്റെ സഹപ്രവർത്തകരുടെ ഇടയിലും പൊതു ജനങ്ങളുടെ ഇടയിലും അദ്ധേഹത്തിന് ലഭിക്കുന്ന സ്വീകാര്യത, ഈ ആദരണിയ സ്ഥാപനത്തോടും പൊതുജനങ്ങളോടും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും വിട്ടുവീഴ്ചയില്ലാത്ത സേവനത്തിന്റെയും തെളിവാണ്.
© Copyright - MTV News Kerala 2021
View Comments (0)