വിദ്യാർത്ഥികളിൽ അറിവിന് വിത്ത് വിതയ്ക്കുന്നവരാകണം അധ്യാപകർ   : റംലത്ത് ഇ

MTV News 0
Share:
MTV News Kerala

മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിൽ അധ്യാപക ദിനത്തിൽ  അധ്യാപകരെ ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ റംലത്ത്‌  ഇ ഉദ്ഘാടനം ചെയ്തു.

അധ്യാപക വിദ്യാർത്ഥികൾ തമ്മിൽ ഐക്യം ഉണ്ടായാൽ മാത്രമേ അവിടെ അറിവ് ഉപകരിക്കുകയുള്ളു എന്ന് അധ്യാപകദിന സന്ദേശത്തിൽ പ്രിൻസിപ്പൽ സൂചിപ്പിച്ചു .

വിദ്യാർത്ഥി യൂണിയനെ പ്രതിനിധീകരിച്ച് ആര്യ ടി എസ്, അനാമിക, ദിയ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അശൂറ ബാനു, സ്റ്റാഫ്‌ സെക്രട്ടറി സജ്‌ന,പ്രഭ,ഉബൈദിയ, രേഷ്മ, സീന, സാനി,അജിത, ഖൈറുന്നിസ, ഹസ്ന, റാഷിദ്‌ ചെറുവാടി തുടങ്ങിയവർ സംബന്ധിച്ചു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന ഒ നന്ദി പറഞ്ഞു.