പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടം :  പി. സുരേന്ദ്രന്‍

MTV News 0
Share:
MTV News Kerala

കോഴിക്കോട്. പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടമാണെന്നും, ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങേണ്ട സമയമായെന്നും പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ പി സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്നോട്ട് പോവേണ്ടി വന്നു. രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ് ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. മഹാന്മാരായ പോരാളികള്‍ പോരാടി നേടിയെടുത്തതാണ് ഇന്ത്യ എന്ന രാജ്യം, അത് ഒറ്റുകാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ കഴിയില്ലെന്നും, ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ഇന്ത്യയില്‍ പുതിയ സ്വാതന്ത്ര്യ സമരം തുടങ്ങേണ്ടി വരുമെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു. ബഹുസ്വരതയെ ചേര്‍ത്ത് നിര്‍ത്തി തീവ്രവാദ വര്‍ഗീയ ആശയക്കാരെ മാറ്റി നിര്‍ത്തി മുല്ലപ്പൂ വിപ്ലവത്തിലൂടെ ജനാധിപത്യ മാര്‍ഗത്തില്‍ പോരാടിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും, ഇതര മതസ്ഥര്‍ക്ക് പോലും സ്വീകര്യമായ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിന്‍റെത് എന്നും പി സുരേന്ദ്രന്‍ പ്രശംസിച്ചു. നമ്മുടെ രാജ്യത്തിന് വേണ്ടി ഇന്ത്യ എന്ന മുന്നണിക്ക് വേണ്ടി തന്‍റെ വോട്ട് വിനയോഗപ്പെടുത്തണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി. ‘ഞാന്‍ ഇന്ത്യ’ക്കൊപ്പം എന്ന  ശീര്‍ഷകത്തില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി ആരംഭിച്ച ബൂത്ത് ലെവല്‍ കാമ്പയിനിന്‍റെ ജില്ലാ തല ഉദ്ഘാടനം നാദാപുരം വാണിമേല്‍ 83 ാം നമ്പര്‍ ബൂത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിഷയാവതരണം നടത്തി. ഓരോ പൗരനും തന്റെ വോട്ടില്‍, തന്റെ കുടുംബത്തില്‍, തന്റെ അയല്‍വാസികളില്‍, തന്റെ സൗഹൃദത്തില്‍, തന്റെ ബൂത്തില്‍ ചെയ്ത് തീര്‍ക്കേണ്ട ഗൗരവതരമായ ഇടപെടലുകളെ കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് ബുത്ത് ലെവല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് ഘട്ടത്തിലും പ്രചരണ പ്രവര്‍ത്തനങ്ങളിലും ഓരോ പൗരനും സ്വമേധയാ കടന്നു വരുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഫാസിസത്തെ ചെറുക്കാന്‍,  അഴിമതിക്കെതിരെ പോരാടാന്‍, നവ ഭാരത സൃഷ്ടിക്കായി ‘ഇന്ത്യ’ ക്കൊപ്പം നില്‍ക്കാന്‍ എന്റെ ബൂത്തില്‍ ഞാനുണ്ട് എന്ന ശീര്‍ഷകത്തിലാണ് പോരാടേണ്ടത്. ഓരോ വ്യക്തിയും അവന്റെ വോട്ടും വീട്ടിലും പരിസരത്തും സൗഹൃദത്തിലുമുള്ള വോട്ടുകളും വോട്ടര്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്ന് നിരന്തരം ഉറപ്പുവരുത്തുകയും അത് ‘ഇന്ത്യ’ ക്ക് അനുകൂലമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന ചുമതലപരപ്പെടുത്തലാണ് ബൂത്ത് സംഗമങ്ങളില്‍ നടക്കുക. സംഗമത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ സ്വാഗതവും  ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി നന്ദിയും പറഞ്ഞു. പാറക്കല്‍ അബ്ദുള്ള, യു.സി രാമന്‍, സി.കെ സുബൈര്‍  സംസാരിച്ചു.

Share:
MTV News Keralaകോഴിക്കോട്. പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടമാണെന്നും, ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങേണ്ട സമയമായെന്നും പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ പി സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്നോട്ട് പോവേണ്ടി വന്നു. രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ് ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. മഹാന്മാരായ പോരാളികള്‍ പോരാടി നേടിയെടുത്തതാണ് ഇന്ത്യ എന്ന രാജ്യം, അത് ഒറ്റുകാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ കഴിയില്ലെന്നും, ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ...പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടം :  പി. സുരേന്ദ്രന്‍