മഴ മുന്നറിയിപ്പ് : നിരോധനം പിൻവലിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്തതിനാലും കോഴിക്കോട്  ജില്ലയിൽ ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു.

ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ജലാശയങ്ങളിലേക്കുള്ള പ്രവേശനം എന്നിവ നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത തുടരണമെന്നും മഴ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട്  വീണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു.