കുന്ദമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി

MTV News 0
Share:
MTV News Kerala

മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. അഡ്വ:പി.ടി .എ റഹീം എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരപിലാക്കില്‍ സൗദാമിനി സൗജന്യമായി വിട്ടു നല്‍കിയ 4 സെന്‍റ് സ്ഥലത്താണ് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍ എന്നീ തസ്തികകള്‍ നിലവിലുള്ള ഈ ഡിസ്പെന്‍സറിക്ക് സര്‍ക്കാര്‍ മുഖേന ലഭ്യമാക്കുന്നതിന് പുറമെ മരുന്നുകള്‍ക്കായി ഗ്രാമപഞ്ചായത്ത് വര്‍ഷം തോറും 5 രൂപ വീതം ചെലവഴിക്കുന്നുണ്ട്. വര്‍ഷങ്ങളായി വിവിധയിടങ്ങളിലായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസ്പെന്‍സറി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുമെന്നാണ് പ്രതീക്ഷ.