ഇസ്രയേല്‍- ഹമാസ് യുദ്ധം

MTV News 0
Share:
MTV News Kerala

പലസ്‌തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.
ഇസ്രയേൽ അതിർത്തികടന്ന്‌ ദക്ഷിണ മേഖലയിൽ ഹമാസ്‌ നടത്തിയ ആക്രമണങ്ങളിൽ മേയറടക്കം 100 പേർ കൊല്ലപ്പെട്ടു. 545 പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. നിരവധി ഇസ്രയേൽ പൗരന്മാരെ ഹമാസ്‌ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്‌. തിരിച്ചടിച്ച ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ ബോംബാക്രമങ്ങളിൽ മാധ്യമപ്രവർത്തകൻ അടക്കം 198 പേർക്ക്‌ ജീവൻ നഷ്‌ടമായി. 1600 പേർക്ക്‌ പരിക്കേറ്റു. ജൂതവിഭാഗത്തിന്റെ പ്രാർഥനാദിവസമായ (സിംചാറ്റ് തോറ ) ശനിയാഴ്‌ച രാവിലെയാണ്‌ ഹമാസ്‌ പതിറ്റാണ്ടിലെ ഏറ്റവും വലിയ ആക്രമണം അഴിച്ചുവിട്ടത്‌.
ഗാസ മുനമ്പിൽനിന്ന് ശനിയാഴ്ച രാവിലെ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേലിലേക്ക്‌ ഹമാസ്‌ സായുധസംഘങ്ങൾ കടന്നുകയറി. രാവിലെ ഏഴിന്‌ അയ്യായിര-ത്തിലധികം റോക്കറ്റുകളാണ്‌ ഇസ്രയേലിൽ പതിച്ചത്‌. പാരാഗ്ലൈഡറുകളിലൂടെയും അതിർത്തി വേലികൾ തകർത്ത്‌ എസ്‌യുവികളിലും ബൈക്കുകളിലുമായും അതിർത്തി കടന്ന്‌ ഹമാസ്‌ സായുധസംഘം വ്യാപകമായി ആക്രമണം നടത്തി. ഇസ്രയേൽ സൈനികരെയും പൗരരെയും ലക്ഷ്യമിട്ട്‌ വ്യാപകമായ വെടിവയ്‌പുണ്ടായി. അഷ്‌ഖലോൺ, ടെൽ അവീവ്‌, റിഷാൺ, റാംല, യാവ്‌നെ, അഷ്‌ദോദ്‌, ഫാർ അവീവ്‌, ജെറുസലേം, ബത്‌ലഹേം, ബീർഷബ എന്നിവിടങ്ങളിലാണ്‌ ഹമാസ്‌ ആക്രമണം നടന്നത്‌.

Share:
MTV News Keralaപലസ്‌തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.ഇസ്രയേൽ അതിർത്തികടന്ന്‌ ദക്ഷിണ മേഖലയിൽ ഹമാസ്‌ നടത്തിയ ആക്രമണങ്ങളിൽ മേയറടക്കം 100 പേർ കൊല്ലപ്പെട്ടു. 545 പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. നിരവധി ഇസ്രയേൽ പൗരന്മാരെ ഹമാസ്‌ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്‌. തിരിച്ചടിച്ച ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ ബോംബാക്രമങ്ങളിൽ മാധ്യമപ്രവർത്തകൻ അടക്കം 198 പേർക്ക്‌ ജീവൻ നഷ്‌ടമായി. 1600...ഇസ്രയേല്‍- ഹമാസ് യുദ്ധം