സാദിഖലി തങ്ങളുടെ നിലപാടിൽ സമസ്‌തയിൽ അതൃപ്‌തി

MTV News 0
Share:
MTV News Kerala

മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങള്‍ ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ന്യായീകരിച്ചതില്‍ സമസ്തയ്ക്ക് അതൃപ്തി. പി എം എ സലാമടക്കം ഒരുവിഭാഗം ലീഗ്‌ നേതാക്കൾ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെയും പ്രസിഡന്റ്‌ ജിഫ്രി തങ്ങളെയും അപമാനിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നുവെന്നുമാണ് സമസ്തയുടെ പരാതി. സലാമിനെ ന്യായീകരിച്ച്‌ സാദിഖലി രംഗത്തുവന്നതിനെ സമസ്‌ത മുശാവറ അംഗങ്ങളടക്കം അപക്വമായാണ്‌ കാണുന്നത്‌.

ജിഫ്രി തങ്ങൾക്കെതിരായ സലാമിന്റെ പരാമർശത്തിൽ സമസ്‌ത പോഷക സംഘടനാ നേതാക്കൾ അയച്ച കത്ത്‌ കിട്ടിയില്ലെന്ന്‌ പറഞ്ഞതിലും അമർഷമുണ്ട്‌. വേറെ പണിയുണ്ട്‌ ലീഗിന്‌ എന്ന സാദിഖലിയുടെ പരാമർശവും അപമാനകരമായാണ്‌ കാണുന്നത്‌.
സാദിഖലി ലീഗ്‌ സംസ്ഥാന പ്രസിഡന്റായ ശേഷം തുടർച്ചയായി സ്വീകരിക്കുന്നത്‌ ഖേദകരമായ സമീപനമാണെന്ന അഭിപ്രായം സമസ്‌തയിൽ ശക്തമാണ്‌. സിഐസി (കോ ഓർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌) പ്രശ്‌നം, വാഫി–-വഫിയ വിഷയം എന്നിവയിലെല്ലാം പരിഹാരത്തിനല്ല നിലകൊണ്ടതെന്ന വികാരം നേരത്തേയുണ്ട്‌. സമൂഹ മാധ്യമങ്ങളിൽ ലീഗ്‌ പ്രവർത്തകർ സമസ്‌തയെ അധിക്ഷേപിക്കുന്നത്‌ വ്യാപകമാകാൻ സാദിഖലിയുടെ തണുപ്പൻ നയം കാരണമായി.

Share:
MTV News Keralaമുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങള്‍ ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ന്യായീകരിച്ചതില്‍ സമസ്തയ്ക്ക് അതൃപ്തി. പി എം എ സലാമടക്കം ഒരുവിഭാഗം ലീഗ്‌ നേതാക്കൾ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെയും പ്രസിഡന്റ്‌ ജിഫ്രി തങ്ങളെയും അപമാനിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നുവെന്നുമാണ് സമസ്തയുടെ പരാതി. സലാമിനെ ന്യായീകരിച്ച്‌ സാദിഖലി രംഗത്തുവന്നതിനെ സമസ്‌ത മുശാവറ അംഗങ്ങളടക്കം അപക്വമായാണ്‌ കാണുന്നത്‌. ജിഫ്രി തങ്ങൾക്കെതിരായ സലാമിന്റെ പരാമർശത്തിൽ സമസ്‌ത പോഷക സംഘടനാ നേതാക്കൾ അയച്ച കത്ത്‌ കിട്ടിയില്ലെന്ന്‌ പറഞ്ഞതിലും...സാദിഖലി തങ്ങളുടെ നിലപാടിൽ സമസ്‌തയിൽ അതൃപ്‌തി