പലായനം തുടങ്ങി ; 11 ലക്ഷംപേർ ഉടൻ വടക്കൻ ഗാസ വിടണമെന്ന് ഇസ്രയേൽ, കരയുദ്ധം ഉടനെന്ന് സൂചന

MTV News 0
Share:
MTV News Kerala

പതിനൊന്ന്‌ ലക്ഷംപേർ ഒറ്റദിവസംകൊണ്ട്‌ വടക്കൻ ഗാസവിട്ടുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തിൽ പരിഭ്രാന്തരായി മേഖലയിലെ ജനങ്ങൾ. വ്യാഴം അർധരാത്രിയോടെയാണ്‌ യുഎൻ അഭയകേന്ദ്രങ്ങളിലുള്ളവർ ഉൾപ്പെടെ വടക്കുഭാഗത്തുള്ളവർ തെക്കൻ മേഖലയിലേക്ക്‌ ഉടൻ മാറണമെന്ന്‌ ഇസ്രയേൽ മുന്നറിയിപ്പു നൽകിയത്‌. മൂന്നരലക്ഷത്തിലധികം ഇസ്രയേൽ പട്ടാളക്കാർ അതിർത്തിയിൽ തമ്പടിച്ചു. ടാങ്കുകൾ ഉൾപ്പെടെയുള്ള വൻ സന്നാഹങ്ങളുമെത്തി. ഇതോടെ മുനമ്പിന്റെ വടക്കൻ മേഖലയിലേക്ക്‌ ഇസ്രയേൽ സൈന്യം ഏതുനിമിഷവും കടന്നുകയറുമെന്ന്‌ ഉറപ്പായി. എന്നാൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ ഉൾപ്പെടെ 10 ലക്ഷംപേരെ ഒറ്റദിവസത്തിൽ മാറ്റുക അസാധ്യമാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു.
ഗാസയിൽ ആപൽക്കരമായ സാഹചര്യമുണ്ടാകുമെന്നും മുന്നറിയിപ്പുനൽകി. ഇതോടെ ആയിരങ്ങൾ പലായനം തുടങ്ങി. അതേസമയം കൂട്ടപ്പലായനത്തിന്റെ ലക്ഷണം കാണുന്നില്ലെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. യുദ്ധം ഒരാഴ്‌ച പിന്നിടുമ്പോൾ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 1799 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗിക കണക്ക്‌. 6388 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലേക്കും വെള്ളിയാഴ്ച ഇസ്രയേൽ വെടിവയ്‌പുണ്ടായി. ഒമ്പതുപേർ കൊല്ലപ്പെട്ടു.

Share:
MTV News Keralaപതിനൊന്ന്‌ ലക്ഷംപേർ ഒറ്റദിവസംകൊണ്ട്‌ വടക്കൻ ഗാസവിട്ടുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തിൽ പരിഭ്രാന്തരായി മേഖലയിലെ ജനങ്ങൾ. വ്യാഴം അർധരാത്രിയോടെയാണ്‌ യുഎൻ അഭയകേന്ദ്രങ്ങളിലുള്ളവർ ഉൾപ്പെടെ വടക്കുഭാഗത്തുള്ളവർ തെക്കൻ മേഖലയിലേക്ക്‌ ഉടൻ മാറണമെന്ന്‌ ഇസ്രയേൽ മുന്നറിയിപ്പു നൽകിയത്‌. മൂന്നരലക്ഷത്തിലധികം ഇസ്രയേൽ പട്ടാളക്കാർ അതിർത്തിയിൽ തമ്പടിച്ചു. ടാങ്കുകൾ ഉൾപ്പെടെയുള്ള വൻ സന്നാഹങ്ങളുമെത്തി. ഇതോടെ മുനമ്പിന്റെ വടക്കൻ മേഖലയിലേക്ക്‌ ഇസ്രയേൽ സൈന്യം ഏതുനിമിഷവും കടന്നുകയറുമെന്ന്‌ ഉറപ്പായി. എന്നാൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ ഉൾപ്പെടെ 10 ലക്ഷംപേരെ ഒറ്റദിവസത്തിൽ മാറ്റുക അസാധ്യമാണെന്ന്‌ ഐക്യരാഷ്‌ട്ര...പലായനം തുടങ്ങി ; 11 ലക്ഷംപേർ ഉടൻ വടക്കൻ ഗാസ വിടണമെന്ന് ഇസ്രയേൽ, കരയുദ്ധം ഉടനെന്ന് സൂചന