9 ബന്ദികൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്; പലായനത്തിനിടെ 70 പേർ കൊല്ലപ്പെട്ടു.

MTV News 0
Share:
MTV News Kerala

ഗാസ സിറ്റി: 24 മണിക്കൂറിനിടെ ത‌‌ടവിലാക്കിയ ഒമ്പത് ഇസ്രയേലി ബന്ദികൾ കൂടി കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്നും ഹമാസ് അറിയിച്ചു. നേരത്തെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചിരുന്നു. 120 ബന്ദികളാണ് ഇനി മോചിപ്പിക്കപ്പെടാനുളളത്.

അതേസമയം ഗാസയിലെ അഭയാർത്ഥി കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് യുഎൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 2.3 മില്ല്യൺ അഭയാർത്ഥി കേന്ദ്രങ്ങളിൽ വെളളം തീർന്നുകൊണ്ടിരിക്കുകയാണെന്നും പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടിയുളള യുഎൻ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 320 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത നിരവധി കുട്ടികളും സ്ത്രീകളും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ ആരോപിച്ചു. ഏകദേശം 70 പേർ പലായനത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഇത് അന്വേഷിക്കുന്നതായി അറിയിച്ചു.

വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ പലസ്തീൻ പൗരന്മാർക്ക് ഇസ്രയേൽ നൽകിയ സമയപരിധി കഴിഞ്ഞു. കൂട്ട ഒഴിപ്പിക്കലിനുള്ള ആഹ്വാനം അങ്ങേയറ്റം അപകടകരമാണെന്നും മാനുഷികമായ പ്രവേശനം വേണമെന്നും ഐക്യരാഷ്ട്രസഭ അദ്ധ്യക്ഷൻ ആന്റണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. ഹമാസ് ആക്രമണത്തിൽ 1300 ൽ അധികം ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ ഗാസ മുനമ്പിൽ 2,200 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ചൈന സ്വാധീനം ഉപയോഗിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ സ്വതന്ത്ര പലസ്തീൻ വേണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ആവശ്യപ്പെട്ടു. ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് മുമ്പിൽ പ്രതിരോധിക്കാനുളള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കണം. പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന് ചർച്ചയല്ലാതെ മറ്റൊരുവഴിയില്ലെന്നും വ്ളാദിമർ പുടിൻ പറയുകയുണ്ടായി.

Share:
MTV News Keralaഗാസ സിറ്റി: 24 മണിക്കൂറിനിടെ ത‌‌ടവിലാക്കിയ ഒമ്പത് ഇസ്രയേലി ബന്ദികൾ കൂടി കൊല്ലപ്പെട്ടെന്ന് ഹമാസ്. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്നും ഹമാസ് അറിയിച്ചു. നേരത്തെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചിരുന്നു. 120 ബന്ദികളാണ് ഇനി മോചിപ്പിക്കപ്പെടാനുളളത്. അതേസമയം ഗാസയിലെ അഭയാർത്ഥി കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് യുഎൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 2.3 മില്ല്യൺ അഭയാർത്ഥി കേന്ദ്രങ്ങളിൽ വെളളം തീർന്നുകൊണ്ടിരിക്കുകയാണെന്നും പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടിയുളള യുഎൻ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ...9 ബന്ദികൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്; പലായനത്തിനിടെ 70 പേർ കൊല്ലപ്പെട്ടു.