പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന

MTV News 0
Share:
MTV News Kerala

മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ നിശിതമായ വിമർശനവുമായി സമസ്‌ത വിദ്യാർഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.
ആദ്യം സമസ്‌ത അധ്യക്ഷനെ വാർത്താസമ്മേളനത്തിൽ അവഹേളിച്ചു. ഇപ്പോൾ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹമീദലി ശിഹാബ് തങ്ങളെയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോൾ ഒപ്പിടുന്നയാൾ എന്നാണ് ഹമീദലിയെ അധിക്ഷേപിച്ചത്. സമസ്‌തയോടുള്ള വിരോധമാണ് പുറത്തുവരുന്നത്. സമസ്തയും ലീഗും കാലങ്ങളായുള്ള സൗഹൃദം തകർക്കാൻ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണണം. എത്ര ഉന്നതനായാലും സമസ്തക്കും നേതാക്കൾക്കുമെതിരെ വന്നാൽ കനത്ത വില നൽകേണ്ടിവരുമെന്നും യോഗം വ്യക്തമാക്കി.
യോഗത്തിൽ ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഫക്രുദ്ധീൻ തങ്ങൾ കണ്ണന്തളി, സത്താർ പന്തലൂർ, ഹബീബ് ഫൈസി കോട്ടോപാടം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിങ്‌ സെക്രട്ടറി അയൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.

Share:
MTV News Keralaമുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ നിശിതമായ വിമർശനവുമായി സമസ്‌ത വിദ്യാർഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.ആദ്യം സമസ്‌ത അധ്യക്ഷനെ വാർത്താസമ്മേളനത്തിൽ അവഹേളിച്ചു. ഇപ്പോൾ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹമീദലി ശിഹാബ് തങ്ങളെയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോൾ ഒപ്പിടുന്നയാൾ എന്നാണ് ഹമീദലിയെ അധിക്ഷേപിച്ചത്. സമസ്‌തയോടുള്ള വിരോധമാണ് പുറത്തുവരുന്നത്. സമസ്തയും ലീഗും കാലങ്ങളായുള്ള സൗഹൃദം തകർക്കാൻ ശ്രമിക്കുന്നത് ഗൗരവത്തോടെ...പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന