​ഗാസയ്ക്ക് സഹായവുമായി ഇന്ത്യ; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പുറപ്പെട്ടു

MTV News 0
Share:
MTV News Kerala

ഇസ്രായേയുമായുള്ള യുദ്ധത്തിനിടെ ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്.

പലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും ആവശ്യമായ മറ്റ് ഇനങ്ങളിൽ ഉൾപ്പെടുന്നു.” വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഗാസയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായം എത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി തുറന്നത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് അതിർത്തി തുറന്നത്. സഹായവുമായി എത്തിയ ഈജിപ്ഷ്യൻ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെ അതിർത്തി കടത്തിവിടുന്ന വീഡിയോ 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗാസയിൽ 20 ട്രക്ക് സഹായംകൊണ്ട് ഒന്നും ആവില്ലെന്ന് റെഡ് ക്രെസന്റ് അറിയിച്ചു.

ഗാസയിലേക്ക് സഹായ നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് പലസ്തീന്‍. ഈ മാനുഷിക ഇടപെടലിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുക ആണെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അബു അല്‍ ഹൈജ പറഞ്ഞു. ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും ആവശ്യം ആണ്. കഴിഞ്ഞ 15 ദിവസമായി വെള്ളവും മരുന്നും ഭക്ഷണവും പെട്രോളും ഇല്ലാതെ ​ഗാസയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Share:
MTV News Keralaഇസ്രായേയുമായുള്ള യുദ്ധത്തിനിടെ ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്. പലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും ആവശ്യമായ മറ്റ് ഇനങ്ങളിൽ...​ഗാസയ്ക്ക് സഹായവുമായി ഇന്ത്യ; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പുറപ്പെട്ടു