ശശി തരൂരിന് പിന്തുണ; ഒരു വരിയെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ പലസ്തീന്‍ ജനതയെ തോല്‍പ്പിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

MTV News 0
Share:

പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ റാലിയെ ചെറുതായി കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യാന്തര തലത്തില്‍ മുസ്ലീം ലീഗ് റാലി ശ്രദ്ധിക്കപ്പെട്ടു. റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിലെ ഒരുവരി വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ പലസ്തീന്‍ ജനതയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയാണ് എല്ലാവരും പ്രസംഗിച്ചത്. റാലിയില്‍ തരൂര്‍ പലസ്തീന്‍ ജനതയ്ക്ക് പിന്തുണയാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ അറിയേണ്ടവര്‍ തരൂരിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീം ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധ കൊണ്ടുവരാനാണ് തരൂരിനെ റാലിയിലേക്ക് ക്ഷണിച്ചത്. പലസ്തീന്‍ ജനതയ്ക്ക്് ഒപ്പമാണെന്ന് തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലസ്തീന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സിലാണ് തരൂര്‍ പ്രസംഗിച്ചത്. ആദ്യം ഇസ്രയേലിലും പിന്നെ ഗാസയിലുമായി ആയിരങ്ങള്‍ പിടഞ്ഞുമരിക്കുമ്പോള്‍ രാജ്യാന്തര ഉടമ്പടികള്‍ നോക്കുകുത്തിയാകുന്നുവെന്നായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായ തരൂരിന്റെ പ്രസംഗം.

Share:
പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ റാലിയെ ചെറുതായി കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യാന്തര തലത്തില്‍ മുസ്ലീം ലീഗ് റാലി ശ്രദ്ധിക്കപ്പെട്ടു. റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിലെ ഒരുവരി വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ പലസ്തീന്‍ ജനതയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയാണ് എല്ലാവരും പ്രസംഗിച്ചത്. റാലിയില്‍ തരൂര്‍ പലസ്തീന്‍ ജനതയ്ക്ക് പിന്തുണയാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ അറിയേണ്ടവര്‍ തരൂരിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മുസ്ലീം...ശശി തരൂരിന് പിന്തുണ; ഒരു വരിയെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ പലസ്തീന്‍ ജനതയെ തോല്‍പ്പിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി