അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; തെലങ്കാന ബിജെപി അധ്യക്ഷന്‍
ഹൈദരാബാദ്: ബി ജെ പി അധികാരത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലീം സംവരണം പിന്‍വലിക്കുമെന്ന് തെലങ്കാനയിലെ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി. മുസ്ലീം സംവരണം പിന്‍വലിച്ച് ഈ ആനുകൂല്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കും എന്നാണ് കിഷന്‍ റെഡ്ഡിയുടെ പ്രഖ്യാപനം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ നടപടികള്‍ വരും ദിവസങ്ങളില്‍ ബി ജെ പി ആരംഭിക്കുമെന്നും കിഷന്‍ റെഡ്ഡി സൂചിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, നിരവധി കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ താരപ്രചാരകര്‍ക്കൊപ്പം നവംബര്‍ 3 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അമിത് ഷാ സൂര്യപേട്ടിലെ യോഗത്തില്‍ പിന്നോക്ക വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചത് തെലങ്കാനയില്‍ സംഭവിക്കുന്ന സുപ്രധാന വിപ്ലവത്തെ അടയാളപ്പെടുത്തുന്നുവെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)