ജില്ലയില്‍ എം.എസ്.എഫ് ന്റെ ഉജ്ജ്വലമായ മുന്നേറ്റം, കുന്ദമംഗലം ഗവര്‍ണ്‍മെന്‍റ് കോളേജില്‍ തടഞ്ഞ് വെച്ച ഫലം പ്രഖ്യാപിക്കണം : മുസ്ലിം ലീഗ്

MTV News 0
Share:
MTV News Kerala

കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്  ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചിട്ടും ബാലറ്റ് പേപ്പര്‍ നശിപ്പിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സൂചിപ്പിച്ചു. നിലവില്‍ എണ്ണിയ ഫലം തടഞ്ഞ് വെച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും തടഞ്ഞ് വെച്ച ഫലങ്ങള്‍ പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ഇലക്ഷന്‍ അട്ടിമറിക്കാന്‍ കുട്ട് നിന്ന റിട്ടേര്‍ണിംഗ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണെന്നും, തുടര്‍ന്നുള്ള നിയമ നടപടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും ജില്ലാ കമ്മിറ്റി സൂചിപ്പിച്ചു.

ജില്ലയിലെ ഗവര്‍ണ്‍മെന്റ് കോളേജില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. പുതുതായി പത്തോളം കോളേജുകളില്‍ യൂണിയന്‍ പിടിച്ചെടുത്തു. നിലവിലുള്ള യൂണിയനുകള്‍ നിലനിര്‍ത്തി. അറുപതിലധികം യു.യു.സി മാരെ വിജയിപ്പിച്ച് കൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് എം.എസ്.എഫ് കൈവരിച്ചിക്കുന്നത്. കേരള സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങെള്‍ക്കെതിരായ പ്രതിഷേധമാണ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്നും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വജന പക്ഷപാതത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരായ വിലയിരുത്തലാണ് തിരഞ്ഞെടുപ്പില്‍ കണ്ടെതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു

Share:
MTV News Keralaകോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്  ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചിട്ടും ബാലറ്റ് പേപ്പര്‍ നശിപ്പിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സൂചിപ്പിച്ചു. നിലവില്‍ എണ്ണിയ ഫലം തടഞ്ഞ് വെച്ചത് ജനാധിപത്യ...ജില്ലയില്‍ എം.എസ്.എഫ് ന്റെ ഉജ്ജ്വലമായ മുന്നേറ്റം, കുന്ദമംഗലം ഗവര്‍ണ്‍മെന്‍റ് കോളേജില്‍ തടഞ്ഞ് വെച്ച ഫലം പ്രഖ്യാപിക്കണം : മുസ്ലിം ലീഗ്