കുന്ദമംഗലം ഗവര്‍മെന്റ് കോളേജില്‍ നിലവില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണം : യു.ഡി.എസ്.എഫ്
കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ 2023 2024 കാലത്തെ യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 01 ന് നടക്കുകയും അന്നേ ദിവസം തന്നെ ഉച്ചക്ക് 2.30 ന് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്തതിന്റെ 80% എണ്ണികഴിഞ്ഞപ്പോള്‍ എസ്.എഫ്.ഐ പരാജയം ഉറപ്പിക്കുകയും, എണ്ണാനുള്ള ബാലറ്റ് പേപ്പര്‍ കീറിയെറിയുകയും ചെയ്തു. രണ്ട് ബൂത്തിലെ വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ ആണ് ബാലറ്റ് പേപ്പര്‍ നശിപ്പിച്ചത്. എക്കണോമിക് ഡിപ്പാര്‍ട്ട്്‌മെന്റും, ബി.കോം ഡിപ്പാര്‍ട്ട്‌മെന്റും ആണ് എണ്ണി കഴിഞ്ഞത്. ഈ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമായി യു.ഡി.എസ്.എഫ് ജനറല്‍ സീറ്റില്‍ മത്സരിച്ചവര്‍ക്ക് മുഴുവന്‍ 90 ന് മുകളില്‍ വോട്ട് ആ സമയത്ത് ലീഡ് ഉണ്ടായിരുന്നു. രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനിലും മത്സരിച്ച യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കൈവരിച്ചിരുന്നു.
ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്്‌മെന്റിലെ വോട്ടായിരുു ഇനി എണ്ണാനുണ്ടായിരുത്. അപ്പോള്‍ തന്നെ എസ്.എഫ്.ഐ പരാജയ ഭീതി തിരിച്ചറിഞ്ഞ് ബാലറ്റ് പേപ്പര്‍ നശിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും ലീഡ് ഇല്ലാത്തതിനെ തുടര്‍് കൗണ്ടിംഗിന് വന്നിരുന്ന എസ്.എഫ്.ഐ ഏജന്റുമാര്‍ ഏരിയ കമ്മിറ്റിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ട യു,ഡി.എസ്.എഫ് ഏജന്റുമാര്‍ അത് ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ ഉപയോഗിച്ചത് അവിടെയുണ്ടായിരുന്ന ഒരു അധ്യാപകന്‍ തടഞ്ഞു. തുടര്‍ന്ന് എസ്.എഫ്.ഐ ക്കാര്‍ അധ്യാപകര്‍ക്കെതിരെ പ്രകോനപരമായി നീങ്ങുകയും, ഫോണ്‍ ചെയ്തത് അധ്യാപകനോട് സൂചിപ്പിച്ചതിന് യു.ഡി.എസ്.എഫ് കൗണ്ടിംഗ് ഏജന്റുമാരെ മര്‍ദ്ധിക്കാന്‍ തുടങ്ങുകയും ബഹളം സൃഷ്ടിക്കുകയും ചെയ്തു. ഇതോടൊപ്പം ബാലറ്റ് പെട്ടി എടുത്ത് ബാലറ്റ് പേപ്പറുകള്‍ ജനലിലൂടെ പുറത്തേക്ക് കീറി എറിയുകയും ചെയ്തു. ആ സമയം ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ എസ്.എഫ്.ഐ യെ ഭയന്ന് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നു. പുറത്തേക്കെറിഞ്ഞ ബാലറ്റ് പേപ്പറുകള്‍ ആ സമയം തന്നെ അവിടുന്ന കാണാതായാത് കൃത്യമായ ഗൂഢാലോചോനയിലുടെയാണ് അക്രമം നടത്തിയത് എന്നതിന്റെ തെളിവാണ്.
ഇതിന് ശേഷം പുറത്ത് നിന്നും വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് അതിക്രമിച്ച് കയറി യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പലും തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത മറ്റ് ഉദ്യോഗസ്ഥരും ഇടതു പക്ഷ അധ്യാപക സംഘടനയുടെ നേതാക്കളും അംഗങ്ങളുമാണ.് അതുകൊണ്ട് തന്നെ എസ്.എഫ്.ഐ യുടെ അക്രമത്തെ എതിര്‍ക്കാന്‍ അവര്‍ തയ്യാറായതുമില്ല. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ നടന്നത് കൃത്യമായ ജനാധിപത്യ വിരുദ്ധമായ സംഭവങ്ങളാണ്. അതിനാല്‍ എണ്‍പത് ശതമാനം വോട്ട് എണ്ണി കഴിഞ്ഞതിനാല്‍ നിലവില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണമെന്ന് യു.ഡി.എസ്.എഫ് ആവശ്യപ്പെടുു
പത്രസമ്മേളനത്തില്‍ പങ്കെടുത്തത്
എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി സൂരജ്, എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, കെ.എസ്.യു സംസ്ഥാന കമ്മറ്റി അംഗം അര്‍ജുന്‍ പൂനത്ത്, ഷമീര്‍ പാഴൂര്‍, എം.വി രാകിന്‍, അജ്മല്‍ കൂനഞ്ചേരി, സി.എം മുഹാദ്, ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ യു.ഡി.എസ്.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി മുഹസിന്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ആദിത്യന്‍, യു.യു,സി സ്ഥാനാര്‍ത്ഥി ഷാജിദ്, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി ശ്യാം കൃഷ്ണ
© Copyright - MTV News Kerala 2021
View Comments (0)