സമസ്‌ത സ്ഥാപക ദിനം ആചരിച്ചു.

MTV News 0
Share:

കട്ടാങ്ങൽ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളലശ്ശേരിയിൽ സ്ഥാപക ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സുബ്ഹ് നിസ്കാര ശേഷം നടന്ന ഖബർ സിയാറത്ത് മഹല്ല് ഖത്തീബ് അബൂബക്കർ യമാനി വെളിമണ്ണ നേതൃത്വം നൽകി. തുടർന്ന് 8:00 ന് വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ പരിസരത്ത് വെച്ച് മഹല്ല് പ്രസിഡന്റ് പി.പി മൊയ്‌തീൻ ഹാജിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. അബൂബക്കർ യമാനി പ്രാർത്ഥന നിർവഹിച്ചു.

മഹല്ല് സെക്രട്ടറി എം.പി അബ്ദുറഹിമാൻ മാസ്റ്റർ, പി.പി ഹുസൈൻ, സലാം പൂവല്ലൂർ, മൂസക്കുട്ടി കണ്ണിയലത്ത്, സലാം കിഴക്കിനിയത്ത്, കണ്ണിയലത്ത് അബ്ദുല്ല ഹാജി, ടി.കെ മുഹമ്മദ് കുട്ടി, ഉമ്മർ വെള്ളലശ്ശേരി, മദ്രസ അധ്യാപകരായ മുഹമ്മദ് മുസ്‌ലിയാർ, മുനവ്വിർ മുസ്‌ലിയാർ പുള്ളാവൂർ, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളായ മുഹമ്മദ് നിയാസ്.എം.പി, നവാസ്, അമീൻ ഷാഫിദ്‌, തുടങ്ങിയവർ പങ്കെടുത്തു.