കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല

MTV News 0
Share:

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരില്ല. കെ സി വേണുഗോപാലാണ് 23 ന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് പലസ്തീന്‍ റാലി ഉദ്ഘാടനം ചെയുന്നത്. കെ സുധാകരനായിരിക്കും പരിപാടിയിലെ അധ്യക്ഷന്‍. വി ടി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങളുമാണ് പ്രഭാഷകര്‍. ശശി തരൂര്‍ പ്രവര്‍ത്തകസമിതി അംഗമെന്ന നിലയില്‍ എത്തിയാല്‍ പല പ്രഭാഷകരില്‍ അവസാന ഊഴം മാത്രമായിരിക്കും ലഭിക്കുക.
ലീഗ് റാലിയില്‍ തരൂരിന്റെ പ്‌രസംഗം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട്.കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.