ഡെവിള്‍ കോമറ്റ് ഈയൊരു പേരാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചായിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ഈ അഗ്നിപര്‍വത ഉല്‍ക്കയില്‍ വിസ്‌ഫോടനം നടന്നിരിക്കുകയാണ്. ക്രയോവോള്‍ക്കാനിക് കോമറ്റ് ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. പക്ഷേ വലിപ്പ് എവറസ്റ്റ് കൊടുമുടിയേക്കാള്‍ വരും. ഇവ ഭൂമിയിലേക്ക് പതിയെ നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയിരുന്നു.അതാണ് ആശങ്കപ്പെടുത്താനുള്ള കാരണം. വേഗമെന്ന് പറഞ്ഞാല്‍ ബഹിരാകാശ മേഖലയില്‍ അതിവേഗം തന്നെയാണ്. എന്നാല്‍ ഇവ ഭൂമിയിലേക്ക് എത്താന്‍ സമയമെടുത്തേക്കും. ഭൂമിയിലേക്കുള്ള വരവിനിടെയാണ് ഈ ഉല്‍ക്കയില്‍ നാലാം തവണ വിസ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഈ ഉല്‍ക്കയില്‍ അഗ്നിപര്‍വതം മുകളിലായി ഉണ്ട്. ഇവ സജീവമാണ്. തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.ഇതേ തുടര്‍ന്ന് ഇവയ്ക്ക് മുകളിലായി നേരത്തെ കൊമ്പ് മുളച്ചിരുന്നു. ഇപ്പോള്‍ രാക്ഷസ രൂപത്തിലാണ് ഈ ഉല്‍ക്കാശിലയുള്ളത്. ചെകുത്താന്റെ കൊമ്പുകള്‍ എന്നാണ് ഇതിന്റെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ നടന്ന വിസ്‌ഫോടനാണ് ഈ കൊമ്പുകള്‍ സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്തവണ ഈ ഉല്‍ക്കയുടെ ഡാര്‍ക്ക് ലെയിനില്‍ വിസ്‌ഫോടനത്തിന്റെ സൂചനകളൊന്നും കണ്ടിരുന്നു. കോമറ്റിന്റെ സുപ്രധാന മേഖലയില്‍ കാണപ്പെടുന്ന ഒരു തരം മേഘപടലങ്ങളാണിത്. 12പി/ പോണ്‍സ്-ബ്രൂക്‌സ് എന്നും ഈ ഉല്‍ക്ക അറിയപ്പെടുന്നുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)