എം. എ. എം. ഒ. കോളേജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി.

MTV News 0
Share:
MTV News Kerala

മുക്കം:എം. എ. എം. ഒ. കോളേജ് മണാശ്ശേരിയയിലെ എൻ. എസ്. എസ്. യൂണിറ്റും ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീങ്ങും വിമുക്തി ലഹരി വർജ്ജന മിഷനും ചേർന്ന് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഷുകൂർ കെ. എച്ച്. ഉദ്ഘാടനം ചെയ്ത ചടങ്ങ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി അധ്യക്ഷൻ വഹിച്ചു.

മുഖ്യാതിഥി സിവിൽ എക്സൈസ് ഓഫീസർ ഷഫീക്കലി ടി. ലഹരി ഉപയോഗത്തിന്റെ ദൂശ്യവശങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തി. സെമിനാർ ലഭിച്ച എൻ. എസ്. എസ് വിദ്യാർത്ഥികൾ കോളേജിലെ മുഴുവൻ ക്ലാസ്സുകളിലും ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു വിദ്യാർത്‌ഥികൾക്കായി ക്‌ളാസുകൾ സംഘടിപ്പിക്കും.

ചടങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റിൻഷി കെ., ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ നൈസി, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ അമൃത പി. എന്നിവരും സംസാരിച്ചു.
കഴിഞ്ഞ മാസങ്ങളിലെ പ്രവർത്തനങ്ങളിലെ മികവിന് എൻ. എസ്. എസ്. വോളന്റിയർമാർക്ക് എക്‌സെല്ലെൻസി അവാർഡുകളും മുഖ്യാതിഥി നൽകി.

ചടങ്ങിന് എൻ. എസ്. എസ്. വോളന്റിയർമാരായ മഷൂദ് സ്വാഗതവും അൻഷാദ് നന്ദിയും പറഞ്ഞു.