സയൻസ് ലാബ്, ലൈബ്രറി, പാചക പുര എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ലാബ്,ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:പി ഗവാസ് ഉദ്ഘാടനം ചെയ്തു.

പാചകപ്പുര കെട്ടിടം ഉദ്ഘാടനം കോഴിക്കോട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ നിഷ പുത്തൻപ്പുരയിൽ നിർവഹിച്ചു.

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിൽ അധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം കെ നദീറ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റീന മാണ്ടിക്കാവിൽ, ശിവദാസൻ ബാംഗ്ലാവിൽ, പ്രസീന പാറക്കപ്പൊയിൽ പ്രിൻസിപ്പാൾ എൻ. പി ഷാജി, ഹെഡ്മിസ്ട്രസ്സ് പി മീന, പി ടി എ പ്രസിഡന്റ് പ്രസാദ്,ഡോക്ടർ ശ്രീകല പ്രമോദ്,എസ് എം സി ചെയർമാൻ എം ടി രാധാകൃഷ്ണൻ, എസ് പി സി പ്രസിഡണ്ട് പി കെ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലാബ്,ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:പി ഗവാസ് ഉദ്ഘാടനം ചെയ്തു. പാചകപ്പുര കെട്ടിടം ഉദ്ഘാടനം കോഴിക്കോട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ നിഷ പുത്തൻപ്പുരയിൽ നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ...സയൻസ് ലാബ്, ലൈബ്രറി, പാചക പുര എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.