ആർ ഗോപിനാഥ് അന്തരിച്ചു.

MTV News 0
Share:
MTV News Kerala

നാടക, സീരിയൽ , സിനിമാ നടനും
മാവൂർ ഗ്വാളിയോ റയോൺസ് ജീവനക്കാരനുമായിരുന്ന ആർ ഗോപിനാഥ് ( 85 ) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണിപറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം.

മാവൂരിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ആർ ഗോപിനാഥ്.
മികച്ച അഭിനയത്തിനും സംവിധാനത്തിനും നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.കൊല്ലം കൊട്ടാരക്കരയിൽ ജനിച്ച ആർ ഗോപിനാഥ് 1961 ലാണ് മാവൂരിലെത്തിയത്.
ഭാര്യ: സരസ്വതി അമ്മ,
മക്കൾ :വിനോദ് കുമാർ , പ്രമോദ് കുമാർ
മരുമക്കൾ : സിനി, രമദേവി
സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പിൽ