ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവര്‍ യാത്രയായി

MTV News 0
Share:
MTV News Kerala

ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ മരിയോ സലാഗോ അന്തരിച്ച്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണു ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവറും യാത്രയായത്‌. താരമായും കോച്ചായും ലോകകപ്പ്‌ കിരീടത്തില്‍ മുത്തമിട്ട അപൂര്‍വതയാണ്‌ ഇരുവര്‍ക്കുമുള്ളത്‌. ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സാണ്‌ ഈ നേട്ടത്തിലെത്തിയ മറ്റൊരാള്‍.
ബെക്കന്‍ബോവറിന്റെ അന്ത്യ സമയത്ത്‌ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും പാര്‍ക്കിന്‍സണ്‍ സിന്‍ഡ്രോമും മറവിരോഗവും അദ്ദേഹത്തെ ബാധിച്ചിരുന്നു. ”ഡെര്‍ കൈസര്‍ (ചക്രവര്‍ത്തി)” എന്ന ഓമനപ്പേരുള്ള ബെക്കന്‍ബോവര്‍ ബവേറിയന്‍ മേഖലയിലെ കരുത്തുറ്റ സെന്റര്‍ ബാക്കായിരുന്നു. 1964 ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത്‌ അക്കാദമിയിലൂടെയാണു ബെക്കന്‍ബോവര്‍ പന്ത്‌ തട്ടിത്തുടങ്ങിയത്‌.
ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടീമിലെത്തിയ ഇതിഹാസ താരം രണ്ടുവട്ടം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി. ബയേണ്‍ മ്യൂണിക്ക്‌ വിട്ട ശേഷം രണ്ടു വര്‍ഷം ന്യൂയോര്‍ക്ക്‌ കോസ്‌മോസിനും ഹാംബര്‍ഗിനും വേണ്ടി കളിച്ചു. തിരിച്ചെത്തിയ ശേഷം പശ്‌ചിമ ജര്‍മനിയുടെ കോച്ച്‌ സ്‌ഥാനം ഏറ്റെടുത്തു. നാലുവട്ടം ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും നേടി. മിഡ്‌ഫീല്‍ഡറായാണു കരിയര്‍ തുടങ്ങിയതെങ്കിലും സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളിലേക്കു മാറി.
ബയേണിനൊപ്പം നാലുവട്ടം ബുണ്ടസ്‌ ലിഗ കിരീടത്തില്‍ മുത്തമിട്ടു. ബയേണിന്റെ കോച്ചായി ഒരുവട്ടം ബുണ്ടസ്‌ ലിഗയും യുവേഫ കപ്പും നേടി. മാഴ്‌സെയുടെ സ്‌പോര്‍ട്ടിങ്‌ ഡയറക്‌ടറായും കുറച്ചുനാളും ചെലവഴിച്ചു. 2018, 2022 ലോകകപ്പ്‌ വേദിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബെക്കന്‍ബോവറിന്റെ ഖ്യാതിക്കു മങ്ങലായി. അദ്ദേഹത്തിനു ഫിഫ 90 ദിവസത്തെ വിലക്കുമേര്‍പ്പെടുത്തി.

Share:
Tags:
MTV News Keralaബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ മരിയോ സലാഗോ അന്തരിച്ച്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണു ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവറും യാത്രയായത്‌. താരമായും കോച്ചായും ലോകകപ്പ്‌ കിരീടത്തില്‍ മുത്തമിട്ട അപൂര്‍വതയാണ്‌ ഇരുവര്‍ക്കുമുള്ളത്‌. ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സാണ്‌ ഈ നേട്ടത്തിലെത്തിയ മറ്റൊരാള്‍.ബെക്കന്‍ബോവറിന്റെ അന്ത്യ സമയത്ത്‌ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും പാര്‍ക്കിന്‍സണ്‍ സിന്‍ഡ്രോമും മറവിരോഗവും അദ്ദേഹത്തെ ബാധിച്ചിരുന്നു. ”ഡെര്‍ കൈസര്‍ (ചക്രവര്‍ത്തി)” എന്ന ഓമനപ്പേരുള്ള ബെക്കന്‍ബോവര്‍ ബവേറിയന്‍ മേഖലയിലെ കരുത്തുറ്റ സെന്റര്‍ ബാക്കായിരുന്നു. 1964 ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത്‌...ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവര്‍ യാത്രയായി