ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന്
സംഘടിപ്പിക്കുമെന്ന് ഓർമ്മയിലെ പൂക്കാലം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

MTV News 0
Share:
MTV News Kerala

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1996 ബാച്ചിന്റെ നേതൃത്വത്തിൽ
ആനന്ദ രാവ് എന്ന പേരിൽ നൃത്ത ഹാസ്യ സംഗീത വിരുന്ന്
സംഘടിപ്പിക്കുമെന്ന്
സംഘാടകസമിതി ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സഹപാഠികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഓർമ്മയിലെ പൂക്കാലം എന്ന് പേരിട്ട പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടിനടത്തുന്നത്.
ജനുവരി 26 ന് വൈകുന്നേരം 5 30ന് മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻററിൽ ആണ് പരിപാടി നടക്കുക.
300 രൂപയുടെ പാസ് മുഖാന്തിരമാണ് പ്രവേശനം അനുവദിക്കുക.
ഏറെക്കാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കൂട്ടായ്മയാണ്
ഓർമ്മയിലെ പൂക്കാലംബാച്ച് .
ആനന്ദ രാവ് നൃത്തഹാസ്യ സംഗീത വിരുന്നിലൂടെ
ലഭിക്കുന്ന വരുമാനം
സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കായി
മാറ്റിവയ്ക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ
എം കെ രാജേഷ്, ചെയർപേഴ്സൺ ടി.ഷമീന , ട്രഷറർ
കെ അബീഷ് ,
ഇ.രാമദാസ് ,
പി ഹരീഷ്കുമാർ , എം.പി.നിമ്മി, എം.കെ.വിജയശ്രീ ,
തുടങ്ങിയവർ സംബന്ധിച്ചു.

Share:
Tags:
MTV News Keralaജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1996 ബാച്ചിന്റെ നേതൃത്വത്തിൽആനന്ദ രാവ് എന്ന പേരിൽ നൃത്ത ഹാസ്യ സംഗീത വിരുന്ന്സംഘടിപ്പിക്കുമെന്ന്സംഘാടകസമിതി ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സഹപാഠികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ഓർമ്മയിലെ പൂക്കാലം എന്ന് പേരിട്ട പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടിനടത്തുന്നത്.ജനുവരി 26 ന് വൈകുന്നേരം 5 30ന് മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻററിൽ ആണ് പരിപാടി നടക്കുക.300 രൂപയുടെ പാസ് മുഖാന്തിരമാണ് പ്രവേശനം...ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന്
സംഘടിപ്പിക്കുമെന്ന് ഓർമ്മയിലെ പൂക്കാലം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ