മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികം വിപുലമായി ആഘോഷിച്ചു.
മാവൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം മുമ്പില്ലാത്ത വിധം കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് ഇന്നുള്ളതെന്ന്
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി
അഡ്വ: പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സുവർണ്ണം ടു കെ 24 എന്ന് പേരിട്ട മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
ലോകത്ത് എവിടെ പഠിച്ചു വരുന്ന വിദ്യാർത്ഥികളോടും
കിടപിടിക്കുന്ന വിധത്തിൽപൊതുവിദ്യാഭ്യാസരംഗം മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്നും പഠിച്ചു പോകുന്ന വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലെ വൈജ്ഞാനിക മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.
ഒട്ടേറെ പേർ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ
ഗവേഷകരായും പ്രവർത്തിക്കുന്നുണ്ട്.
ഇവരിൽ ഏറെ പേരും പഠിച്ചത് കേരളത്തിലെ പൊതു സ്കൂളുകളിലാണ് എന്നുള്ളത് അഭിമാനകരമാണെന്നും മന്ത്രി അഭിപ്രായപ്പെടു.
ചടങ്ങിൽ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ ആവിഷ്കരിച്ച്
ഒരു വർഷത്തിനിടയിൽ നടപ്പിലാക്കുന്ന അൻപത് വിവിധങ്ങളായ
പരിപാടികളുടെ
പ്രകാശനവും മന്ത്രി നിർവഹിച്ചു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി വാസന്തി ഏറ്റുവാങ്ങി.
അഡ്വ:പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി,
ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്,
ബ്ലോക്ക് അംഗം
രജിത സത്യൻ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ടി.ടി ഖാദർ,
ഗ്രാമപഞ്ചായത്ത് അംഗം എ പി മോഹൻ ദാസ് ,
സ്കൂൾ പ്രിൻസിപ്പൽ എ.പി മിനി,
പി.ടി.എ പ്രസിഡണ്ട് സുരേഷ് പുതുക്കുടി,
എസ്.എം.സി ചെയർപേഴ്സൺ ടി.ഷമീന ,
ഹെഡ്മാസ്റ്റർ
പി സുമേഷ്,
വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)