മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി

MTV News 0
Share:
MTV News Kerala

മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 984 കുട്ടികൾ പഠിച്ചു വരുന്ന ഈ സ്കൂളിൽ ആകെ 39 അധ്യാപകർ നിലവിലുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ 1 കോടി രൂപ അനുവദിച്ചതെന്നും പൊതുമരാമത്ത് വകുപ്പ് മുഖേന കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.

Share:
MTV News Keralaമാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 984 കുട്ടികൾ പഠിച്ചു വരുന്ന ഈ സ്കൂളിൽ ആകെ 39 അധ്യാപകർ നിലവിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ 1 കോടി രൂപ...മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി