
മാവൂർ:എടവണ്ണപ്പാറ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. എടവണ്ണപ്പാറ വെളുമ്പിലാകുഴി മപ്പ്രം എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടതായിരുന്നു. ആളപായമില്ല. വിവരമറിഞ്ഞു മുക്കത്തു നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
അരീക്കോട് സ്വദേശി സിദ്ധീഖ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ബസ്സിനാണ് തീപ്പിടിച്ചത്. തീപിടുത്ത കാരണം അറിവായിട്ടില്ല.
മുക്കം അഗ്നി രക്ഷാ നിലയിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. സി. മനോജ്, സേനാംഗങ്ങളായ എം. സി സജിത്ത് ലാൽ, സനീഷ്.കെ. ചെറിയാൻ, വി. സലീം, ഇ.ഫാസിൽ അലി, നജുമുദീൻ, ആർ.വി. അഖിൽ, വി. എം. മിഥുൻ, ടി. രവീന്ദ്രൻ, സി. എഫ് ജോഷി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
© Copyright - MTV News Kerala 2021





View Comments (0)