“ക്ലീൻപെരുമണ്ണ ഗ്രീൻ പെരുമണ്ണ്”മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

MTV News 0
Share:
MTV News Kerala

പെരുമണ്ണ: മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ”സമ്പൂർണ്ണമാലിന്യ മുക്ത പ്രഖ്യാപനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ 100 % വാതിൽപ്പടി സേവനവും യൂസർ ഫീ കലക്ഷനും പൂർത്തീകരിച്ചു. പഞ്ചായത്ത് ഭരണസമിതി, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ ആശ വളണ്ടിയർമാർ ഹരിത കർമ്മസേനാംഗങ്ങൾ സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധികൾ, റെസിഡെൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, കലാ- സാംസ്ക്കാരിക സംഘടനകൾ, മത സംഘടനകൾ, ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ, ഇ.എം എസ് ഗവ. സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ, വ്യാപാരി -വ്യവസായി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായി കൊണ്ടാണ് ഗ്രാമ പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ചടങ്ങിൽ അഡ്വ: പി ടി എ റഹീം എം എൽ എ അദ്ധ്യക്ഷത വഹിച്ചു.

ഹരിത കർമ്മസേനാ അംഗങ്ങൾ ക്ലീൻപെരുമണ്ണ ഗ്രീൻ പെരുമണ്ണ ലോഗോ ഡിസൈൻ ചെയ്ത പുത്തൂർ മഠം എ എം യു പി സ്ക്കൂൾ അദ്ധ്യാപകൻ എ അബ്ദുൾ റസാഖ് മാസ്റ്റർ, നിലമ്പൂരിൽ വെച്ച് നടന്ന പാട്ടുത്സവത്തിൽ മികച്ച നാടക നടനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം എ പ്രതീഷ്, ദേശീയ യുവോ ത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാം സ്ഥാനം ലഭിച്ച നാട്ടു പൊലിക ഇല്ലത്ത് താഴത്തിൻ്റെ കലാകാരൻമാർ എന്നിവരെ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് 2023-24 ൽ നടപ്പിലാക്കിയ പദ്ധതിയായ ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സ്പോട്സ്കിറ്റ് ചടങ്ങിൽ വിതരണം നടത്തി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് .ആർ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ ശുചിത്വ മിഷൻ കോ-ഓഡിനേറ്റർ എം ഗൗതമൻ കെ എ എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻഡ് ഡയരക്ടർ പൂജാലാൽ കെ എ എസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.അജിത ശ്യാമള പറശ്ശേരി, സി ഡി എസ് ചെയർപെഴ്സൺ സുമ.ഇ.കെ, ടി നിസാർ, എം എ പ്രഭാകരൻ, സി സുന്ദരൻ,എം പി മജീദ്, കെ നിത്യാനന്ദൻ, നാസർ മാസ്റ്റർ, കെ.കെസലീം, ഒ. പ്രകാശൻ, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡണ്ട് ഒ.സാബിറ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് സ്വാഗതം പറഞ്ഞു പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി അജ്ഞലി ‘എസ്സ് നന്ദി പ്രകാശിപ്പിച്ചു