
കോഴിക്കോട്: അഗ്നിശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു. മരണ കാരണം അറിവായിട്ടില്ല
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)