എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ്

MTV News 0
Share:
MTV News Kerala

ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ്ബിജെപിയിൽ അംഗത്വം സ്വീകരിച്ചിതോടെ പാര്‍ട്ടി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വികസന രാഷ്ട്രീയത്തിന് ഒപ്പം നിൽക്കാനുള്ള ജോർജിന്റെ തീരുമാനം കേരള ജനതയ്ക്ക് ആവേശമേകും. അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും എതിരായ നിലപാടുകൾ ശക്തമായി ഉന്നയിക്കാൻ ജോർജിന് സാധിക്കും എന്നുറപ്പുണ്ടുന്ന് വി മുരളീധരൻ പറഞ്ഞു.
കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവഡേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു.