വിജയ്‌യുടെ പുതിയ പാർട്ടിയിലേക്ക് അംഗങ്ങൾ വേണം; മൊബൈൽ ആപ്പ് ഇറക്കുന്നു

MTV News 0
Share:
MTV News Kerala

തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച തമിഴ് നടൻ വിജയ് പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയ എല്ലാ പാർട്ടിവിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും. പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുസമ്മേളനം വിളിക്കും. ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കും
ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ സമർപ്പിച്ചു. വിജയാണ് പാർട്ടി ചെയർമാൻ. ഇന്ത്യയിൽ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കുമെന്ന് വിജയ് അറിയിച്ചു.
പാർട്ടി രജിസ്ട്രേഷൻ പൂർത്തിയായാലും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ പാർട്ടിയെ ശക്തമാക്കുകയാണ് ആദ്യലക്ഷ്യം. തുടർന്ന് 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. താൻ നിലവിൽ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും വിജയ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Share:
Tags:
MTV News Keralaതമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച തമിഴ് നടൻ വിജയ് പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയ എല്ലാ പാർട്ടിവിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും. പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുസമ്മേളനം വിളിക്കും. ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കുംഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ സമർപ്പിച്ചു. വിജയാണ് പാർട്ടി ചെയർമാൻ. ഇന്ത്യയിൽ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കുമെന്ന്...വിജയ്‌യുടെ പുതിയ പാർട്ടിയിലേക്ക് അംഗങ്ങൾ വേണം; മൊബൈൽ ആപ്പ് ഇറക്കുന്നു