വലിയപറമ്പിൽ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

MTV News 0
Share:
MTV News Kerala

കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകള്‍

കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയ പറമ്ബ്- തൊണ്ടയില്‍ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

എട്ട് പെട്ടികളിലാക്കിയ നിലയിലായിരുന്നു.

800ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കെണ്ടെത്തിയത്. പാറമടയിലേക്ക് എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഇതെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്.