_മുക്കം: മലയോര മേഖലയിലെ ജീവകാരുണ്യ ജീവൻ രക്ഷാ കൂട്ടായ്മയായ എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി കക്കാടം പൊയിൽ പന്തീരായിരം കോളനിയിലുള്ള അമ്പുമല ആദിവാസി ഊരുകളിൽ ഭക്ഷണവും, വസ്ത്രവുമെത്തിച്ചത്._
വെണ്ടേക്കും പൊയിലിൽ നിന്ന് പാറക്കെട്ട് നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ 4 കിലോമീറ്ററോളം നടന്നാണ് 47 പേരടങ്ങുന്ന സന്നദ്ധ സംഘം പാചകം ചെയ്ത ഭക്ഷണ സാധനങ്ങളടക്കം കോളനിയിലെത്തിയത്.
24 കുടുംബങ്ങളിലായി 90 ഓളം അംഗങ്ങളാണ് അംബുമലയിലുള്ളത്.
ഇവർക്കെല്ലാം വസ്ത്രങ്ങൾ നല്കി, ഒരുമിച്ച് ഭക്ഷണവും കഴിച്ച് സ്നേഹം പങ്ക് വെച്ചാണ് സേനാംഗങ്ങൾ മടങ്ങിയത്._
_നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ രതീഷ് എ.ആർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ആർ.പി സുരേഷ് ബാബു, എൻ്റെ മുക്കം രക്ഷാധികാരി ബക്കർ കളർ ബലൂൺ എന്നിവർ ബോധവത്ക്കരണ ക്ലാസ്സുകൾ നൽകി._
_പ്രദേശത്തെ സന്നദ്ധ പ്രവർത്തകനായ ബേബി അയനിക്കാട്ട്, വക്കൻ വെണ്ടേക്കും പൊയിൽ എന്നിവർ സഹായത്തിനെത്തി._
_സലീം പൊയിലിൽ,ഷംസീർ മെട്രോ,റൈനീഷ് നീലാംബരി,സൈനുൽ ആബിദ്,ബാബു എള്ളങ്ങൽ,അഷ്ക്കർ സർക്കാർ,ഷൈജു എള്ളങ്ങൽ,എം.ബി നെസീർ, രജീഷ് പെരുമ്പടപ്പ്, ജാബിർ മുക്കം എന്നിവർ നേതൃത്വം നല്കി._
_അംബുമല ഊരുകളിൽ രണ്ടാം തവണയാണ്. ആനക്കാംപൊയിൽ മാടച്ചാൽ,മുത്തപ്പൻ പുഴ എന്നീ ആദിവാസി കോളനികളിലും എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചിരുന്നു._
© Copyright - MTV News Kerala 2021
View Comments (0)