പി.വി. അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍

MTV News 0
Share:
MTV News Kerala

നിലമ്പൂര്‍ എം.എല്‍.എ: പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് െലെസന്‍സില്ലെന്നു സര്‍ക്കാര്‍ െഹെക്കോടതിയില്‍. അപേക്ഷയിലെ പിഴവ് കാരണമാണ് െലെസന്‍സ് നല്‍കാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ െഹെക്കോടതിയെ അറിയിച്ചു.
െലെസന്‍സില്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരാഞ്ഞ െഹെക്കോടതി, കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. െലെസന്‍സ് ഇല്ലാത്ത പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി െഹെക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് െലെസന്‍സോടെയാണോ എന്ന കാര്യത്തില്‍ െഹെക്കോടതി കൂടരഞ്ഞി പഞ്ചായത്തിന്റെ വിശദീകരണം തേടിയിരുന്നു. പഞ്ചായത്തിന്റെ െലെസന്‍സില്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഇക്കാര്യം ആരാഞ്ഞത്.
പാര്‍ക്ക് നടത്തിപ്പിന് മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് അടച്ച് പൂട്ടിയ പി.വി.ആര്‍. നേച്വര്‍ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ള കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജനാണ് വിവരാവകാശ രേഖ കോടതിയില്‍ ഹാജരാക്കിയത്.
2018 ജൂണ്‍ 18ന് ദുരന്ത നിവാരണ നിയമ പ്രകാരം കോഴിക്കോട് കലക്ടറാണ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍, പാര്‍ക്ക് തുറന്നുനല്‍കാന്‍ കഴിഞ്ഞ ഓഗസ്റ്റ് 21ന് ദുരന്ത നിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത് എം.എല്‍.എയുടെ രാഷ്ട്രീയ സ്വാധീനത്താലാണെന്നും ഉത്തരവ് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Share:
Tags:
MTV News Keralaനിലമ്പൂര്‍ എം.എല്‍.എ: പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് െലെസന്‍സില്ലെന്നു സര്‍ക്കാര്‍ െഹെക്കോടതിയില്‍. അപേക്ഷയിലെ പിഴവ് കാരണമാണ് െലെസന്‍സ് നല്‍കാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ െഹെക്കോടതിയെ അറിയിച്ചു.െലെസന്‍സില്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരാഞ്ഞ െഹെക്കോടതി, കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. െലെസന്‍സ് ഇല്ലാത്ത പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി െഹെക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് െലെസന്‍സോടെയാണോ എന്ന കാര്യത്തില്‍ െഹെക്കോടതി...പി.വി. അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍