മോദിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ല: വി.ഡി

MTV News 0
Share:
MTV News Kerala

പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്‍. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന്  കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു. . രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പങ്കെടുക്കും. പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പങ്കെടുത്ത വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണെന്നു എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. 
പ്രധാനമന്ത്രിയുടെ ഒാഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. രാഷ്ട്രീയം വേറെ സൗഹൃദം വേറെ. തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പിണറായി വിജയനെ മകന്‍റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു. ഇത്തരം ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. ജനത്തിന് എല്ലാം അറിയാമെന്നും  എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.