അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികം അതിവിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

MTV News 0
Share:
MTV News Kerala

ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിച്ചു വരുന്ന സംഘടന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുണ്ട്/
സ്വന്തമായി വീട് വയ്ക്കാൻ സ്ഥലമില്ലാത്ത മൂന്ന് ദരിദ്ര കുടുംബങ്ങൾക്ക് ഇതിനകം വീട് വെക്കാനായി സംഘടന നാല് സെന്റ് ഭൂമിവീതം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു/

മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്/
ഇതിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 18 ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൈത്തൂട്ടിമുക്കിൽ വെച്ച് അഡ്വ. പി ടി എ റഹീം എം എൽ എ നിർവഹിക്കും. മാവൂർ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പി ദാമോദരൻ മുഖ്യാതിഥിയായിരിക്കും. മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. പ്രമുഖ ഗായകരായ ഫാസിലബാനു, എം എ ഗഫൂർ എന്നിവർ നയിക്കുന്ന ഗാനമേളയും നടക്കുമെന്നും സംഘാടകർ പറഞ്ഞു/

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. സഹായ വിതരണം, പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം, ഹെല്പ് ഡസ്ക്ക്, സർക്കാർ തലത്തിലുള്ള വിവിധ സഹായ പദ്ധതികളെ പറ്റിയുള്ള ‘കൈത്താങ്ങ്’ കൈപുസ്തക വിതരണം, മെഗാ മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ പരിപാടികൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഉല്ലാസ യാത്ര തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ  രക്ഷാധികാരികളായ ഗഫൂർ ഓളിക്കൽ, മോയിൻ ഓളിക്കൽ, പ്രസിഡന്റ് ലത്തീഫ് കുറ്റിക്കുളം, സെക്രട്ടറി ഹസ്സൻ മുനീർ, സിറാജുൽ മുനീർ തുടങ്ങിയവർ സംബന്ധിച്ചു.