ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

MTV News 0
Share:
MTV News Kerala

ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് . വന്യജീവികളുടെ ആക്രമണത്തില്‍ പതിമൂന്ന് ദിവസത്തിനിടെ വയനാട്ടില്‍ രണ്ട്‌പേരാണ് കൊല്ലപ്പെട്ടത് .ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധമയുരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേയക്ക എത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വരാണസിയില്‍ നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ നാളെ രാവിലെ കല്‍പ്പറ്റയിലെത്തും.
കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് വൈകിട്ടും നാളെ രാവിലെയുളള പരിപാടികള്‍ ഒഴിവാക്കിയാണ് രാഹുല്‍ എത്തുന്നതെന്നാണ് വിവരം. സ്ഥലം എംപിയായ രാഹുല്‍ വയനാട് സന്ദര്‍ശിക്കാത്തതിനെതിരെ വയനാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. വന്യജീവി വിഷയത്തില്‍ സംസ്ഥാനം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് ഇന്ന് പുല്‍പ്പള്ളിയില്‍ നടന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് . എംഎല്‍എമാരായ ടി സിദ്ദീഖിനും ഐസി ബാലകൃഷ്ണനുമെതിരെ സ്ഥലത്ത് കയ്യേറ്റ ശ്രമമുണ്ടായി . പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടത്.