ബഹിരാകാശത്ത് നിന്നുമുള്ള ഭൂമിയുടെ മനോഹര ദൃശ്യം പകര്‍ത്തി അമേരിക്കയുടെ സ്വകാര്യ ചാന്ദ്ര ദൗത്യമായ ഒഡീസിയസ്. ഫെബ്രുവരി 15നാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സ് സ്പേസ്ക്രാഫ്റ്റിന്‍റെ ലാന്‍ഡര്‍ വിക്ഷേപിച്ചത്. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ റോക്കറ്റാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സിന്‍റെ റൊബോട്ടിക് ലാന്‍ഡറായ ഓഡീസിയസിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യത്തിന്‍റെ രണ്ടാംഘട്ടത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടതിന് പിന്നാലെയായിരുന്നു ഒഡീസിയസ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിമനോഹരമായ നാല് ചിത്രങ്ങളാണ് ഒഡീസിയസ് പകര്‍ത്തിയത്. അരനൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ചാന്ദ്രദൗത്യത്തിന് യുഎസ് മുന്നിട്ടിറങ്ങുന്നത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)