‘മണന്തലക്കടവ് പാലവും മാവൂരിന്റെ വികസന സാധ്യതകളും’ : മാധ്യമ സെമിനാർ 24ന്

MTV News 0
Share:
MTV News Kerala

മാവൂർ :- മണന്തലക്കടവ് പാലവും മാവൂരിന്റെ വികസന സാധ്യതകളും എന്ന വിഷയത്തിൽ ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ ഫെബ്രുവരി 24ന് വൈകിട്ട് 4:00മണിക്ക് മാവൂർ മർച്ചന്റ്റ് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ മാവൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ  സക്കരിയ(വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ്), വാസന്തി വിജയൻ (മാവൂർ പഞ്ചായത്ത് പ്രസിഡൻറ്), പ്രേംനാഥ്(സി.പി.ഐ.എം), കെജി പങ്കജാക്ഷൻ (സിപിഐ), പി.ഉമ്മർ മാസ്റ്റർ (മുസ്ലിം ലീഗ്), സുനോജ്(ബിജെപി), ഷാഹിർ.കെ.വി(മാവൂർ മർചെൻ്റ് അസോസിയേഷൻ), ഉസ്മാൻ മാവൂർ(വ്യാപാരി വ്യവസായി ഏകോപന സമിതി), സലീം(വ്യാപാരി സമിതി), ശൈലേഷ് അമലാപുരി (മാവൂർ പ്രസ് ക്ലബ്), അൻവർ ശരീഫ്(എടവണ്ണപ്പാറ പ്രസ് ക്ലബ്), രാമമൂർത്തി(സേവ് മാവൂർ), വിച്ചാവ മാവൂർ(കേരള പ്രവാസി സംഘം), താഹിർ മാസ്റ്റർ(മണന്തലക്കടവ് റെസിഡൻസ്) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

പാലം വരുന്നതോട് കൂടി മാവൂർ പ്രദേശത്തെ വികസന സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാകും ചർച്ചയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും, ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  ഇടപ്പെട്ടുകൊണ്ട് തുടർന്നും
ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും ‘ദി ഏഷ്യൻഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം’ വിദ്യാർത്ഥി
പ്രധിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ മുഹമ്മദ്‌ ആരിഫ്, സഫറുള്ള കൂളിമാട്, അമീൻ ഷാഫിദ്, റീഷ്മ എന്നിവർ സംബന്ധിച്ചു.