കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹമിൻ്റെ വീട് സന്ദർശിച്ച് വനം മന്ത്രി
കൂരാച്ചുണ്ട് .. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹമിൻ്റെ കക്കയത്ത് പഞ്ചവടിയിൽ ഉള്ള വിട്ടിൽ രാവിലെ 9.30 ഓടെ എത്തി ചേർന്നത്.15 മിനുട്ടോളം അദ്ദേഹം കുടുംബാംഗണ്ടോളൊടൊപ്പം ചിലവഴിച്ചു. എപ്രിൽ ഒന്നാം തിയ്യതി മുതൽ താത്കാലിക വാച്ചർമാരായി മക്കളെ രണ്ടു പേരെയും ജോലിയിൽ പ്രേവേശിപ്പിക്കാൻ ഉള്ള തീരുമാനം വനംമന്ത്രി അറിയിച്ചു. നാളെയോടെ ഓർഡറായി ഇറങ്ങുമെന്നും അറിയിച്ചു. തങ്ങളുടെ ജീവിതം തന്നെ അപകടത്തിലാണെന്നും, കാർഷിക വിളകളുടെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന തങ്ങൾക്ക് സമാധാനാപരമായി തങ്ങളുടെ കൃഷിയിടങ്ങളിൽ ഇറങ്ങി ജോലി ചെയ്യാനാവിന്നി ല്ലന്ന് പ്രേദേശവാസികൾ മന്ത്രിയെ കണ്ടു ബോധ്യപെടുത്തി. സത്വര നടപടികൾ അതിവേഗം ചെയ്യാൻ മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപെട്ടു.
മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കക്കയത്ത് കനത്ത പോലിസ് സേനയെ ഇന്നും വിന്യസിച്ചിരുന്നു. സ്ഥലം MLA ആദരണിയനായ ശ്രീ സച്ചിൻ ദേവ് MLA, കൺസ്യൂമർ ഫെഡ് ചെയർമാൻ M മെഹബൂബ്, ഇസ്മായിൽ കുറുമ്പൊയിൽ,ലോക്കൽ സെക്രട്ടറി അരുൺk G., പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, ഒകെ അമ്മദ്. സ്ഥലം മെമ്പർ ഡാർലി പുല്ലം കുന്നേൽ .കക്കയം പള്ളി വികാരി. വിൻസൻ്റ് കറുകമാലിൽ, കോഴിക്കോട് ഡി.എഫ്.ഒ ആഷിഖലി,ഡെപ്യൂട്ടി റെയ്ഞ്ചർ സി.വിജിത്ത് ,പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളായ മുജീബ് കോട്ടോല,സുനിൽ പാറപ്പുറം,ബേബി തേക്കാനത്ത്,ആൻഡ്രൂസ് കട്ടിക്കാന,തുടങ്ങിയവരും, ഉയർന്ന പോലിസ് ഉദ്യോഗസ്ഥർ, നാട്ടുകാർ, മാധ്യമ പ്രവൃത്തകരും ഉണ്ടായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)