ഒമാൻ‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാന്‍ ഒന്ന്

MTV News 0
Share:
MTV News Kerala

റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ ഇന്ന്  വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിൽ ഇന്ന് വ്രതാരംഭിക്കും. ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനില്‍ റംസാന്‍ വ്രതം തുടങ്ങുക. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്നു.

അതേസമയം കേരളത്തിൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് ചൊവ്വാഴ്ച മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.