ആർട്ടിസാൻസ് വകുപ്പിന് രൂപം നൽകണം : എം.കെ. രാഘവൻ എം.പി

MTV News 0
Share:
MTV News Kerala

കോഴിക്കോട് : ആധുനികവൽക്കരണത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും കടന്ന് വരുവോടുകൂടി തകർന്നുപോയ പരമ്പരാഗത തൊഴിലുകളെയും തൊഴിൽ സമൂഹത്തെയും സംരക്ഷിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന്ഈ വിഭാഗത്തിൻെറ ഉന്നമനത്തിനുവേണ്ടി ആർട്ടിസാൻസ് സെല്ലിന് രൂപം കൊടുക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് എം കെ രാഘവൻ എം പി. ആവശ്യപ്പെട്ടു.കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ ഉത്തരമേഖല പ്രവർത്തക കൺവെൻഷൻ മാങ്കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മേഖല ചെയർമാൻ ഗോപാലൻ കളവയൽ അധ്യക്ഷത വഹിച്ചു
      വിവാദമായ പൗരത്വ ഭേദഗതി നിയമവ്യവസ്ഥകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും തുല്യ പരിഗണനയാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്നിരിക്കെ വിവേചനം നിയമവിധേയമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഡമായ  നീക്കത്തിൽ നിന്നും പിന്മാറണമെന്ന് യോഗം പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഐഎൻടിസി ജില്ലാ പ്രസിഡൻറ് രാജീവൻ. കെ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന പ്രസിഡണ്ട് പി ആർ അരുൺകുമാർ സംഘടനാ വിശദീകരണം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി
പത്മനാഭൻ ചേരാപുരം ,കൗൺസിലർ ഓമന മധു , വൈസ് പ്രസിഡണ്ട് രവിയിലായതോപ്പിൽ , വേണുഗോപാലൻ .റ്റി,സംസ്ഥാന സെക്രട്ടറിമാരായ ടി വി കുമാരൻ രാജൻ ബേഡകം സന്തോഷ് കുമാർ കിണാശ്ശേരി , രാധാകൃഷ്ണൻ പി.എ തുടങ്ങിയ സംസാരിച്ചു

Share:
Tags:
MTV News Keralaകോഴിക്കോട് : ആധുനികവൽക്കരണത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും കടന്ന് വരുവോടുകൂടി തകർന്നുപോയ പരമ്പരാഗത തൊഴിലുകളെയും തൊഴിൽ സമൂഹത്തെയും സംരക്ഷിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന്ഈ വിഭാഗത്തിൻെറ ഉന്നമനത്തിനുവേണ്ടി ആർട്ടിസാൻസ് സെല്ലിന് രൂപം കൊടുക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് എം കെ രാഘവൻ എം പി. ആവശ്യപ്പെട്ടു.കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ ഉത്തരമേഖല പ്രവർത്തക കൺവെൻഷൻ മാങ്കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മേഖല ചെയർമാൻ ഗോപാലൻ കളവയൽ അധ്യക്ഷത വഹിച്ചു      വിവാദമായ പൗരത്വ ഭേദഗതി നിയമവ്യവസ്ഥകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം...ആർട്ടിസാൻസ് വകുപ്പിന് രൂപം നൽകണം : എം.കെ. രാഘവൻ എം.പി