ആനി രാജയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍മാരില്‍ തട്ടിപ്പ്‌ കേസ്‌ പ്രതിയുമെന്ന് ആരോപണം

MTV News 0
Share:
MTV News Kerala

അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ്രൈകം ബ്രാഞ്ച്‌ കേസിലെ ഒന്നാം പ്രതിയും സി.പി.ഐ. നേതാവുമായ പി.എം. ബഷീറിനെ വയനാട്‌ ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്‌ഥാനാര്‍ഥി ആനി രാജയുടെ നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറാക്കി.
സി.പി.ഐ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗവുമായ ബഷീര്‍ സി.പി.ഐ. സംസ്‌ഥാന നേതൃത്വത്തിലെ സ്വാധീനം ഉപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറായത്‌. സി.പി.ഐ. അസി. സെക്രട്ടറി പി.പി. സുനീറിന്റെ വിശ്വസ്‌തനായ ബഷീറിനെ കേസിനെത്തുടര്‍ന്ന്‌ കഴിഞ്ഞ തവണ സുനീര്‍ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറാക്കിയിരുന്നില്ല. പകരം സി.പി.ഐ. നിയോജകമണ്ഡലം സെക്രട്ടറിയുടെ ചുമതലവഹിച്ചിരുന്ന കെ. മനോജിനായിരുന്നു കണ്‍വീനര്‍ സ്‌ഥാനം.
ഇത്തവണ നിയോജകമണ്ഡലം സെക്രട്ടറി എം. മുജീബിനെ പരിഗണിക്കാതെയാണ്‌ സി.പി.ഐ. ജില്ലാ, സംസ്‌ഥാന നേതൃത്വങ്ങളുടെ പിന്തുണയോടെ ബഷീര്‍ കണ്‍വീനര്‍ സ്‌ഥാനത്തെത്തിയത്‌.
അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ്‌ കുടുംബങ്ങളുടെ വീട്‌ നിര്‍മ്മാണത്തിനുള്ള 13.62 ലക്ഷം (13,62,500) രൂപ തട്ടിയെടുത്തെന്നു കാട്ടി ്രൈകം ബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത മൂന്ന്‌ കേസുകളിലും ഒന്നാം പ്രതിയാണ്‌ ബഷീര്‍. പി.എം. ബഷീര്‍ നിലമ്പൂര്‍ നഗരസഭാംഗമായിരിക്കെ 2015-16ലാണ്‌ അട്ടപ്പാടി ഭൂതിവഴിഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണത്തിനായുള്ള എ.ടി.എസ്‌.പി. പദ്ധതിയുടെ കരാറുകാരനായത്‌. അഗളിയിലെ പഞ്ചായത്തംഗമായ ജാക്കിറിന്റെ സഹായത്തോടെയാണ്‌ ബഷീറും സുഹൃത്തായ അബ്‌ദുള്‍ ഗഫൂറും കരാറുകാരായി എത്തിയത്‌. സിമെന്റ്‌ പോലും ആവശ്യത്തിന്‌ ഉപയോഗിക്കാതെ യാതൊരു ഗുണനിലവാരവുമില്ലാതെയാണ്‌ വീട്‌ പണി നടത്തിയത്‌. പണി പൂര്‍ത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തില്‍നിന്നും വാങ്ങിയെടുത്തു. ശൗചാലയങ്ങളും വാതിലും നിലംപണിയുമടക്കം പൂര്‍ത്തീകരിക്കാതെ വീട്‌ വാസയോഗ്യമല്ലാത്ത അവസ്‌ഥയിലായപ്പോള്‍ ഇവര്‍ പ്രതിഷേധിച്ചു. വീടുകള്‍ വിണ്ടുകീറി. മഴയത്ത്‌ ചോര്‍ന്നൊലിക്കാനും തുടങ്ങി.
ഇതോടെ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1,28,500 രൂപ അനുവദിച്ചു. ഇതറിഞ്ഞ ബഷീര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത പണം തട്ടിയെടുക്കുന്നതിന്‌ ഊരിലെത്തി. അടുത്തഗഡു പണം ലഭിക്കാന്‍ എല്ലാവരുടെയും അധാര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന്‌ പറഞ്ഞ്‌ ഇവരെ അഗളി എസ്‌.ബി.ഐയില്‍ എത്തിച്ചു. ഇവിടെനിന്ന്‌ ഒരോരുത്തരുടെയും അക്കൗണ്ടിലെത്തിയ 1,28,000 രൂപ രേഖകളില്‍ ഒപ്പുവപ്പിച്ച്‌ ബഷീറിന്റെ അക്കൗണ്ടിലേക്കു മാറ്റി. ഓരോരുത്തര്‍ക്കും 500 രൂപ നല്‍കി കോളനിയില്‍ തിരികെ വിടുകയും ചെയ്‌തു. പിന്നീടാണ്‌ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ മനസിലാക്കിയത്‌. ഇതോടെ അഗളി പോലീസില്‍ പരാതി നല്‍കി. അഗളി പോലീസ്‌ അബ്‌ദുള്‍ ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു.

Share:
Tags:
MTV News Keralaഅട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ്രൈകം ബ്രാഞ്ച്‌ കേസിലെ ഒന്നാം പ്രതിയും സി.പി.ഐ. നേതാവുമായ പി.എം. ബഷീറിനെ വയനാട്‌ ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്‌ഥാനാര്‍ഥി ആനി രാജയുടെ നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറാക്കി.സി.പി.ഐ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗവുമായ ബഷീര്‍ സി.പി.ഐ. സംസ്‌ഥാന നേതൃത്വത്തിലെ സ്വാധീനം ഉപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറായത്‌. സി.പി.ഐ. അസി. സെക്രട്ടറി പി.പി....ആനി രാജയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍മാരില്‍ തട്ടിപ്പ്‌ കേസ്‌ പ്രതിയുമെന്ന് ആരോപണം